കുറച്ച് ആളുകളെ എല്ലാ കാലവും വിഡ്ഢികളാക്കാം, എല്ലാ ആളുകളേയും കുറച്ച് കാലത്തേക്കും വിഡ്ഢികളാക്കാം, എന്നാൽ എല്ലരേയും എക്കാലത്തേക്കും വിഡ്ഢികളാക്കുക അസാധ്യമാണ്.
SaaS സാസ് എന്ന് പറയുന്നത് സോഫ്റ്റ്‌വെയര്‍ അസ് സര്‍വീസ്, മറ്റൊരാളില്‍ നിന്നോ,കമ്പനിയില്‍ നിന്നോ നമുക്ക് അവിശ്യമായ ഒരു സോഫ്റ്റ്‌വെയര്‍ വാടകക്ക് എടുക്കുന്നതിനെയാണ് SaaS എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്.
പറയുവാന്‍ എളുപ്പമാണ് എന്നാല്‍ ഡാറ്റ എടുക്കുക, കിട്ടിയ ഡാറ്റ ശെരിയാണ് എന്ന് നോക്കുക, അത് ക്രോഡിക്കരിക്കുക, എന്നിവ അത്ര എളുപ്പമല്ല. അത്തരം സോഫ്റ്റ്‌വെയറുകള്‍ക്ക് ഒരു സമയത്ത് തന്നെ ഒന്നിലധികം ഇന്‍പുട്ട് എടുകുന്നതിനും, കിട്ടിയ ഡാറ്റ പ്രോസ്സസ് ചെയ്യുന്നതിനും ലിമിറ്റ് ഉണ്ട്. Excel specifications and limits കുറിച്ച് വായിക്കുക.
ഡാറ്റയുടെ മൂല്യം നോക്കുന്നത് കിട്ടിയ "ഡാറ്റ എങ്ങനെ തിരിച്ചു നിങ്ങള്ക്ക് നേരെ ഉപയോഗിക്കാം" എന്നതിനെ ആശ്രയിച്ചാണ്, നിങ്ങളുടെ ഫോണിൽ നിന്ന് ദിനംപ്രതി ഗൂഗിളിലേക്കും, ഫേസ്ബുക്ക് സെര്‍വറുകളിലേക്കും അപ്‌ലോഡ് ആകുന്ന ഡാറ്റയുടെ വില വളരെ വലുതാണ് ആ ഡാറ്റ കൊണ്ട് നിങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച പരസ്യം നൽകി നിങ്ങളെ അതിൽ വീഴ്ത്താം, പക്ഷെ ഒരു തവണ നൽകുന്ന കോവിഡ് ഡാറ്റ കൊണ്ട് ജീവിതകാലം മുഴുവൻ ഒരാളെ പറ്റിക്കുവാണോ, അയാള്‍ക്ക് എതിരെ പ്രയോഗിക്കാനോ കഴിയില്ല. കാരണം നിങ്ങള്‍ നല്‍കുന്ന ഡാറ്റ One Time Data യാണ് ഒരു രണ്ട് വര്ഷം കഴിഞ്ഞു പനിക്ക് ഉള്ള പാരസെറ്റമോള്‍ ഗുളികയുടെ പരസ്യം നിങ്ങള്‍ക്ക് കാണിച്ചാല്‍ നിങ്ങള്‍ അതു വാങ്ങാന്‍ സാധ്യത ഇല്ല എന്ന് അറിയാം. ആയതുകൊണ്ട് തന്നെ കോവിഡ് രോഗികളുടെ ഡാറ്റ കൊണ്ട് ഉപകാരം ഉണ്ടെന്നു ഒരു കമ്പിനിയും കരുതില്ല.
സെർവറുകൾ അമേരിക്കയിൽ മാത്രമല്ല, ലോകത്തെ മിക്കയിടത്തും സെർവറുകൾ ഉണ്ട്. എന്നാൽ കോവിഡ് രോഗികളുടെ വെബ്സൈറ്റ് url സ്കാൻ ചെയ്തപ്പോൾ ലഭിച്ചത് CloudFront IP(AWS CDN)കളാണ്. ഈ CloudFront ഒരു പ്രോക്സി(Proxy) പോലെയാണ് അപ്പുറത് ഉള്ള സെർവർ എവിടെയാണ് എന്ന് കാണിക്കുകയില്ല. കൂടുതലും ആ Domain whois scan ചെയ്‌താൽ കൂടുതലും US സെര്‍വറുകള്‍ ആയിരിക്കും കാണിക്കുക, അതുകാരണം സെർവർ അമേരിക്കയില്‍ ആണെന്നുള്ള തെറ്റിധാരണ വന്നു.
SaaS ആർക്കിടെക്ചർ നെ കുറിച്ച് അറിയാത്തവർ പറയുന്നതാണ് ഇതൊക്കെ. ഒരു നല്ലൊരു healthcare SaaS നിർമിക്കാൻ മിനിമം മൂന്ന് വർഷം എങ്കിലും എടുക്കും. സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തുന്ന പോലെ അല്ലലോ കോഡ് ചെയുന്നത്. കോഡ് മാത്രം പോരാ, ബഗ്ഗ് ഉണ്ടേൽ അത് ഫിക്സ് ചെയ്യണം, എറർ ലോഗ് നോക്കി ബാക്കി വരുന്ന പ്രശ്നങ്ങൾ ഫിക്സ് ചെയ്യണം. ഇനി കൂടുതൽ ആളുകൾ ഡാറ്റാ തരുമ്പോൾ എന്തിനു അനുസരിച്ചു സ്കെയിൽ ചെയ്യാൻ കഴിയണം, മറ്റു ആപ്പുകളുമായി കണക്ട് ചെയ്യാൻ കഴിയണം. എല്ലാത്തിനുപരി ഈ കിട്ടിയ ഡാറ്റാ ക്രോഡീകരിച്ചു നിങ്ങള്ക്ക് മനസിലാകുന്ന രീതിയിൽ കാണിച്ചു തരാൻ തന്നെ പിടിപ്പത് പണിയാണ്. ആയതുകൊണ്ട് ബിഗ് ഡാറ്റായെ കുറിച്ച് പരിചയം ഇല്ലാത്തവർ ഇത്തരം വാദങ്ങൾ ഉന്നയിക്കുമ്പോൾ ആദ്യം തന്നെ സോഫ്റ്റ്‌വെയർ ആർക്കിടെക്ചർ എന്താണ് എന്ന് അനേഷിക്കുക.
ക്ലൗഡ് കമ്പ്യൂട്ടിങ് സർവീസിൽ അങ്ങോട്ടും ഇങ്ങോട്ടും മുട്ടി മുട്ടിലാ എന്ന രീതിയിൽ നിൽക്കുന്നവരാണ് AWS, GOOGLE CLOUD, MICROSOFT AZURE, പക്ഷെ നൂതന ടെക്നോളജിയിൽ ഉപയോഗിക്കാൻ കഴിയുന്ന വെബ് ആപ്പുകൾ ഹോസ്റ്റ് ചെയ്യാനും അവ മാനേജ് ചെയ്യാനും AWS ആണ് കൂടുതലായും സർക്കാരും, മറ്റു സ്വകാര്യാ സ്ഥാപനങ്ങളും എടുക്കാറുള്ളത്. AWS സിൽ VPC സെക്യൂരിറ്റി ഗ്രൂപ്പുകൾ നിർമിക്കാൻ അറിയുന്ന ഒരാൾക്ക് വരുന്ന ഡാറ്റയെ കുറിച്ചും അതിൽ നിന്ന് പുറത്തു പോകുന്ന ഡാറ്റയെ കുറിച്ചും ബോധം ഉണ്ടാകും. Data protection in Amazon കുറിച്ച് വായിക്കുക.
നിങ്ങളുടെ മെഡിക്കൽ ഡാറ്റാ വളരെ വിലപ്പെട്ടതാണ് മാനസികമായും, ശാരീരികമായും ഉള്ള നിങ്ങളുടെ മാറ്റങ്ങൾ അറിഞ്ഞാൽ അതിനു അനുസരിച്ചുള്ള വിപണന സാധ്യത വളരെ വലുതാണ്. അത് മുൻകൂട്ടി കണ്ടു കൊണ്ട് തന്നെയാണ് സ്മാർട്ട് വാച്ചുകൾ Mi, Samsung, Apple ഇന്ന് വിപണയിൽ ഇറങ്ങുന്നത്, നിങ്ങളുടെ ഹൃദയമിടിപ്പു വരെ സ്മാർട്ട് വാച്ച് ആപ്പുകൾ അളന്നു നോക്കുന്നുണ്ട്. അവ നേരെ ആപ്പുകളുടെ സെർവറുകളിലെക്കും കൈമാറ്റം ചെയ്യപ്പെടാറുണ്ട്. നിങ്ങളറിയാതെ നിങ്ങളുടെ ആരോഗ്യപരമായ ഡേറ്റ ദിവസവും അപ്‌ലോഡ് ചെയുന്ന ഇത്തരം കമ്പനികളെയാണ് ആദ്യം ഭയക്കേണ്ടത്.
തീർച്ചയായും നിങ്ങളുടെ വിലപ്പെട്ട രേഖകൾ plain text ആയി ഡാറ്റബസുകളിൽ സൂക്ഷിക്കാറില്ല. നിങ്ങളുടെ വിലപ്പെട്ട രേഖകൾ അല്ലെങ്കിൽ പാസ്സ്‌വേർഡ് പോലെയുള്ള വാക്കുകൾ എല്ലാം തന്നെ (MD5, SHA1,NTLM, SHA256, SHA512 ) അൽഗോരിതം ഉള്ള ഹാഷ്കളിലേക്ക് മാറ്റിയാണ് ഡാറ്റാബേസുകളിൽ സ്റ്റോർ ചെയ്യപ്പെടാറുള്ളത്. ഇനി ഡാറ്റ അടിച്ചുകൊണ്ടു പോയാലും കിട്ടിയ ഡാറ്റ വായിക്കണമെങ്കിൽ ഈ ഹാഷ്കള്‍ ഡിക്ര്യപ്ട് (decrypt) ചെയേണ്ടി വെറും. 128-bit key with modern hardware is going to take around 500 billion years. വരെ എടുക്കാം. Database encryption
നിങ്ങൾ ഒരു വെബ്‌സൈറ്റിൽ നൽകുന്ന ഇൻപുട്ടുകൾ, അത് നിങ്ങൾ ലോഗിൻ ചെയുന്ന സമയങ്ങളിൽ നൽകുന്ന യൂസർ നെയിം, പാസ്സ്‌വേർഡ്‌കൾ ആകാം, അല്ലെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ആകാം. ഇത്തരം കാര്യങ്ങൾ ഒരു വെബ്‌സൈറ്റിൽ നല്‌കുമ്പോൾ ആ വെബ്സൈറ്റ്നു 🔒 SSL ( Secure Sockets Layer ) ഉണ്ടോ എന്ന് നോക്കുക. മാന് ഇൻ ദി മിഡിൽ man-in-the-middle attack (MITM) എന്നൊരു ഹാക്കിങ് പ്രവർത്തന രീതിയുണ്ട്. നിങ്ങൾക്കും നിങ്ങൾ ഡാറ്റ നൽകാൻ ഉദ്ദേശിക്കുന്ന വെബ്സൈറ്റ്നും ഇടയിൽ നിന്ന് ഡാറ്റ ചോർത്തുന്ന പ്രവർത്തി. ഇത്തരം പ്രവർത്തികൾക്ക് ഇര ആകാതെ ഇരിക്കാൻ HTTPS Everywhere പ്ലഗിനുകൾ നിങ്ങളുടെ ബ്രൗസറുകളിൽ ഇൻസ്റ്റാൾ ചെയുക.
ഒറ്റ ഉത്തരം Scalability. സാധാര സെർവറുകൾ രണ്ടു തരമാണ് ഉള്ളത് Physical Servers , Virtual Servers . ഈ Physical Servers നമുക്ക് നമ്മുടെ ഓഫീസിൽ വാങ്ങിച്ചു വെക്കാം. ഇത്തരം സെർവറുകളുടെ റാം, പ്രോസെസര്‍,ഹാര്‍ഡ് ഡിസ്ക് എന്നിവയ്ക്ക് ഒരു പരിധിയുണ്ട് അതുകഴിഞ്ഞാൽ പുതിയ ഒരെണ്ണം ഓഡർ ചെയ്തു വരുത്തണം അതുവരെയുള്ള സമയ നഷ്ട്ടം. എന്നാൽ ആമസോൺ പോലെയുള്ള ക്ലൗഡ് സെർവറുകളില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അവയുടെ റാം, പ്രോസെസര്‍,ഹാര്‍ഡ് ഡിസ്ക് എന്നിവ ആവശ്യാനുസരണം വലുതാക്കാൻ കഴിയുന്നവയാണ്.
നമ്മൾ എല്ലാവരും ഓരോ വെബ്സൈറ്റിലും അംഗത്വം എടുക്കുന്നത് നമ്മുടെ ഇമെയിൽ ഐഡി കൊണ്ടാണെന്നു അറിയാമല്ലോ! എന്നാൽ ചില വിരുതന്മാർ ഇത്തരം കമ്പനികളുടെ ഡാറ്റാബേസ് മോഷ്ടിച്ചു ഡാർക്ക് വെബിൽ വിൽക്കാൻ വെക്കും. എന്നാൽ ചില ഡാറ്റബസുകൾ പബ്ലിക്കായി റിലീസ് ചെയ്യുകയും ചെയ്യും. ഫേസ്ബുക്, യാഹൂ, മൈകോസോഫ്റ്,അഡോബ് എന്നിങ്ങനെ ലോകത്തെ പല വൻകിട കമ്പനികളും ഇത്തരം ഡാറ്റ ബ്രീച്ചുകൾക്കു വിധേയമായിട്ടുണ്ട്. ഈ ഡാറ്റ ബ്രീച്ചുകളിൽ നിങ്ങളുടെ അക്കൗണ്ട് ഉണ്ടെങ്കിൽ മോസില്ലയുടെ ഫയർ ഫോക്സ് മോണിറ്റർ എന്നൊരു ടൂളിൽ നിങ്ങളുടെ ഇമെയിൽ ഐ.ഡി നൽകിയാൽ മതി. ഹാക്ക് ആയ ഏതൊക്കെ ഡാറ്റാബേസുകളിൽ നിങ്ങളുടെ ഇമെയിൽ ഐ.ഡി ഉണ്ടെന്നു പറഞ്ഞു തരും. Firefox Monitor
Intellectual property (ബൗദ്ധികസ്വത്തവകാശം) നിങ്ങളുടെ ബുദ്ധിയിൽ ഉദിക്കുന്ന ഏതൊരു നൂതനകാര്യത്തിനും നിങ്ങളുടേതായ ഒരു അവകാശമുണ്ട് അതിൽ
ഇനി Microsoft Excel തന്നെ നാം ഉപയോഗിക്കാൻ തീരുമാനിച്ചു എന്നിരിക്കട്ടെ, അങ്ങനെ ആണെങ്കിലും കേരളത്തിലെ അങ്ങോളമിങ്ങോളം ഉള്ള രോഗിയുടെയും, നിരീക്ഷണത്തിലിരിക്കുന്നവരുടെയും വിവരങ്ങൾ എല്ലാംകൂടി ഒന്നിച്ചു കാണുവാൻ നമുക്ക് കഴിയില്ല. ഓരോ വാർഡിനും ഓരോ Excel File ഉണ്ടാക്കേണ്ടി വരും. ഇങ്ങനെ എല്ലാ വാർഡിലും പോയി ലഭിക്കുന്ന വിവരങ്ങൾ വൈകുന്നേരത്തു 6 മണിക്ക് പഞ്ചായത് ഓഫീസിൽ കൂടി ഇരുന്ന് ഒരു ഫയൽ ആക്കിയാൽ പോലും. ഒരു ജില്ലയിൽ നിന്ന് തന്നെ എത്രമാത്രം ഫയലുകൾ ഉണ്ടാവും? ഒരു സംസ്ഥാന തലത്തിൽ ഇതെങ്ങനെ കൈകാര്യം ചെയ്യും? ഒരു രോഗിയുടെ അസുഖം മാറിയാൽ എങ്ങനെ ആ വിവരങ്ങൾ എല്ലാവരും അറിയും?
ഇതിനുപകരം നമ്മൾ Microsoft Office 365 എന്ന SaaS പ്ലാറ്റഫോം ഉപയോഗിച്ച് എന്നിരിക്കട്ടെ, അപ്പോൾ എല്ലാവർക്കും ഒന്നിച്ചു വിവരങ്ങൾ കാണാൻ കഴിയും. അപ്പോഴും ഈ പറയുന്ന Microsoft Office 365 നിര്‍മിച്ച മൈക്രോസോഫ്ട്നു ഡാറ്റാ മറച്ചു കൊടുത്തു എന്ന തരത്തിലുള്ള വിവാദങ്ങൾ ഉണ്ടാവും. കാരണം മൈക്രോസോഫ്ട് ഒരു അമേരിക്കൻ ടെക്നോളജി കമ്പനിയല്ലേ?